ലോക രക്തദാന ദിനം: റെഡ് റിബൺ മനുഷ്യച്ചങ്ങലയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു


കൂറ്റനാട്: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ കൂറ്റനാട് ടൗൺ ബസ് സ്റ്റാൻഡിൽ റെഡ് റിബൺ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. 

രക്തദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. രക്തദാന സന്ദേശമുയർത്തി പ്ലക്കാർഡുകളുമായി സ്കൂളിൽ നിന്ന് കൂറ്റനാട് ബസ് സ്റ്റാൻഡ് വരെ വോളന്റിയർമാർ റാലി നടത്തി. തുടർന്ന് രക്തദാന സന്നദ്ധത പ്രഖ്യാപിക്കുന്നതിനുള്ള സിഗ്നേച്ചർ ക്യാമ്പയിനും രക്തദാന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

 പരിപാടി കൂറ്റനാട് ഹീൽസ്റ്റേറ്റ് ഹോമിയോപതി ക്ലിനിക്കിലെ ഡോ. ആനന്ദ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം