
തൃത്താല: കോക്കാട് അംഗനവാടിയിൽ 34 വർഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന മാലതി ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് സ്നേഹാദരവ് നൽകി. യാത്രയയപ്പും കലോത്സവവും ഉൾപ്പെട്ട പരിപാടി നാട്ടുകാരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. പരിപാടിയിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിരേഖ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു.
ജിതേന്ദ്രൻ കോക്കാട് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി.ടി. ബിന്ദു ഉപഹാര സമർപ്പണം നടത്തി. ശശി കോക്കാട്, അഡ്വ. വിജീഷ് ബാബു, അഡ്വ. രാജേഷ് വെങ്ങാലിൽ, ഷിബിൻ കോക്കാട്, ICDS സൂപ്പർവൈസർ ഉഷ പി.വി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ഷാബിൻ കോട്ടയത്ത്, ലിബു വേശുമണി, ദേവിക, വിനീത തുടങ്ങിയവർ സംസാരിച്ചു. സുജാത ടീച്ചർ നന്ദി രേഖപ്പെടുത്തി.