
തൃത്താല: പട്ടാമ്പി-തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തൃത്താല ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അലി പൂവ്വത്തിങ്ങൽ, പ്രസാദ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരായ സൈനു കേലശ്ശേരി, ഫൈസൽ പോണ്ടി, ഷാനവാസ്, വി.കെ ഹംസ, സൈഫു പുളിക്കൽ എന്നിവർ ചേർന്നാണ് വാഹനം തടഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ തൃത്താല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.