തൃത്താല മേഖലയിൽ ശക്തമായ ഇടിയും മഴയും; ജാഗ്രത നിർദേശം


തൃത്താല: തൃത്താല മേഖലയിലും പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴ പെയ്യുന്നു. വൈകുന്നേരത്തോടെ ആരംഭിച്ച മഴ പല പ്രദേശങ്ങളിലും തുടരുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത മുന്നറിയിപ്പായി പുറപ്പെടുവിച്ചിരുന്നു.

ഇടിമിന്നൽ സമയങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിലും ജലാശയങ്ങൾക്കരികിലും അഭയം തേടരുത്. മഴയും ഇടിമിന്നലും ശക്തമായ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം