തൃത്താല ഗവ. കോളേജിൽ അധ്യാപക ഒഴിവുകൾ


തൃത്താല ഗവ. കോളേജിൽ ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിർദേശിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഹിന്ദി വിഷയത്തിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 9.30നും അറബിക് വിഷയത്തിനുള്ളത് രാവിലെ 11.30നും നടക്കും. മാത്തമാറ്റിക്സ് വിഷയത്തിനുള്ള അഭിമുഖം മെയ് 14ന് രാവിലെ 10നും സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിനുള്ളത് ഉച്ചയ്ക്ക് 1.30നും കംപ്യൂട്ടർ സയൻസ് വിഷയത്തിനുള്ളത് ഉച്ചയ്ക്ക് 2.30നും കോളേജിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം