മാങ്ങ സീസണ്‍; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം


മാങ്ങ സീസണിനോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാനും അനുവദനീയമല്ലാത്ത കൃത്രിമ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയാനുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.

ജില്ലയിലെ മുതലമട, പള്ളം എന്നീ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാങ്ങ പ്രോസസിങ് ഏരിയയിലും സംഭരിക്കുന്ന ഗോഡൗണുകളിലും വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് ഇമ്പ്രൂവ്‌മെന്റ് നോട്ടീസും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയും അമിതമായ കീടനാശിനി ഉപയോഗം നടത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടയ്ക്കുന്നതിന് നോട്ടീസും നല്‍കി.

മാങ്ങ വിപണന കേന്ദ്രങ്ങള്‍, പഴവില്‍പന ശാലകള്‍, വഴിയോര വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പരിശോധനയും കൂടുതല്‍ ശക്തമാക്കുമെന്നും കൃത്രിമ പഴുപ്പിക്കല്‍, അമിത കീടനാശിനി ഉപയോഗം, ഗുണനിലവാര ലംഘനം എന്നിവക്കെതിരെ കര്‍ശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുമ്പ് ശുദ്ധജലത്തില്‍ നന്നായി കഴുകുക. വെള്ളത്തില്‍ മുക്കിവെച്ച് കഴുകി ഉപയോഗിക്കുന്നത് ഉപരിതല അവശിഷ്ടം കുറയ്ക്കാന്‍ സഹായിക്കും. ഫലങ്ങളുടെ തൊലി നീക്കംചെയ്ത് ഉപയോഗിക്കുന്നത് സമ്പര്‍ക്ക സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം