കുന്നംകുളം പാറമ്പാടത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കുന്നംകുളം-കോഴിക്കോട് റോഡിൽ പാറമ്പാടത്ത് സ്കൂട്ടറും ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് എരുമപ്പെട്ടി തളി സ്വദേശി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73) മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസും സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം