ആനക്കര - പറക്കുളം റോഡ് തകർച്ചയിൽ; യാത്രക്കാർ ദുരിതത്തിൽ

ആനക്കര, കപ്പൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനക്കര - പറക്കുളം റോഡ് കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി അറ്റകുറ്റപ്പണികളൊന്നുമില്ലാതെ തകർന്ന നിലയിൽ തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. വാർഷിക പദ്ധതി സമയങ്ങളിൽ പ്രദേശവാസികൾ നിരന്തരം പരാതി നൽകിയിട്ടും ആനക്കര പഞ്ചായത്ത് ഭാഗത്ത് റോഡിനായി ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പറക്കുളം കുടുംബാരോഗ്യ കേന്ദ്രം, എം.ആർ.എസ് സ്കൂൾ, എൻ.എസ്.എസ് കോളേജ്, വിവിധ വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡായതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ആനക്കര പഞ്ചായത്ത് പരിധിയിൽ വെറും 150 മീറ്റർ ഭാഗം മാത്രമാണുള്ളതെങ്കിലും ആ ഭാഗമാണ് ഏറെ തകർന്ന നിലയിലുള്ളത്.

അതേസമയം കപ്പൂർ പഞ്ചായത്ത് പരിധിയിലെ പറക്കുളം - ആനക്കര റോഡിന്റെ കേടുവന്ന വലിയ ഭാഗം 2024-25 പദ്ധതിഫണ്ട് ഉപയോഗിച്ച് 2025-ൽ കോൺക്രീറ്റും ടാറിംഗും നടത്തി നവീകരിച്ചിരുന്നു. വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിന്റെ ശേഷിക്കുന്ന ഭാഗവും അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുകയാണ്.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം