ആനക്കരയിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം


ആനക്കര ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ശുചിത്വ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യകരമായ സമൂഹനിർമ്മാണത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന സന്ദേശത്തോടെയാണ് ഗ്രാമപഞ്ചായത്ത് ശുചീകരണ യജ്ഞം ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം