എടപ്പറമ്പ് സ്കൂളിന് പുത്തൻ ഉണർവ് പകർന്ന് ഡിവൈഎഫ്ഐ


തൃത്താല: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ എടപ്പറമ്പ് എ.ജെ.ബി.എസ് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ കപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘യൂത്ത് ബ്രിഗേഡ്’ പ്രവർത്തകർ രംഗത്തെത്തി. ക്ലാസ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ച് വിദ്യാലയത്തിന് പുതുമയും ഉണർവും പകർന്നു.

അറിവിന്റെ വെളിച്ചം നിറയേണ്ട അക്ഷരമുറികളും കുട്ടികളുടെ കളിചിരികൾ നിറയേണ്ട പരിസരവും വൃത്തിയാക്കി ഒരുക്കിയ പ്രവർത്തനം നാട്ടുകാർക്കും മാതൃകയായി. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ശുചിത്വമുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.

ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് ട്രഷറർ അനൂപ് പി., മേഖല സെക്രട്ടറി ഫഹദ് എം.ബി., പ്രസിഡന്റ് ഗഫൂർ ഒ.പി. എന്നിവർ നേതൃത്വം നൽകി. മേഖല കമ്മിറ്റി അംഗങ്ങളായ ഷഫീർ വി.വി., അലൻ രഞ്ജിത്ത്, നിഖിൽ ടി.പി. എന്നിവരുള്‍പ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം