
തിരുവനന്തപുരം:ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷഫലം മെയ് 26ന് പ്രഖ്യാപിക്കും. പിആർഡി ചെമ്പറിൽ വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക. ഈ വർഷം വിജയ ശതമാനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വർഷം 77.81 ശതമാനമായിരുന്നു വിജയം. ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ http://results.Kerala.gov.in, http://results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. ഹയർ സെക്കന്ററി ഫലം ഈമാസം 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു.