ദേശീയ ഹോളി ഖുർആൻ പ്രീമിയോ മത്സരത്തിൽ വിജയിയായി കാഞ്ഞിരത്താണി മഅ്ദിൻ വിദ്യാർത്ഥി


കുമരനെല്ലൂർ: മഹാരാഷ്ട്രയിലെ പർബാനിയിൽ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ ഹോളി ഖുർആൻ പ്രീമിയോ മത്സരത്തിൽ മഅ്ദിൻ മിസ്ബാഹ് ക്യാമ്പസ് കാഞ്ഞിരത്താണിക്ക് അഭിമാന നേട്ടം. 25 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ജനറൽ ഖുർആൻ പ്രഭാഷണ വിഭാഗത്തിൽ മുസമ്മിൽ ഹുസൈൻ മൂന്നാം സ്ഥാനം നേടി.

തിരുനബി (സ്വ)യുടെ സ്വഭാവ വിശേഷണങ്ങളെ ആസ്പദമാക്കിയ വിഷയത്തെ അവതരിപ്പിച്ചാണ് മുസമ്മിൽ ഹുസൈൻ ശ്രദ്ധേയമായ പ്രഭാഷണം നടത്തിയത്. ദേശീയ തലത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച മുസമ്മിൽ ഹുസൈനെ മഅ്ദിൻ മിസ്ബാഹ് ക്യാമ്പസ് കാഞ്ഞിരത്താണി മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം