തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടേക്കും. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നവീന്‍ ബാബുവിൻ്റെ ഭാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നിർണായക വിവരം പുറത്തുവരുന്നത്. മകള്‍ക്ക് ആശ്രിത നിയമനം നല്‍കാൻ തീരുമാനമായിട്ടുണ്ട്. അന്വേഷണത്തെ സംബന്ധിച്ച് അടുത്ത ക്യാബിനറ്റില്‍ തീരുമാനമുണ്ടായേക്കും.
പത്തനംതിട്ട സ്വദേശിയായ കെ. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് കാണിച്ച് പൊലീസ് കേസെടുത്തിരുന്നു.
