
ചാലിശ്ശേരി : ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാരായ ടി. അരവിന്ദാക്ഷൻ, എൻ. ജ്യോതിപ്രകാശ് എന്നിവർക്ക് ചാലിശ്ശേരി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച സ്നേഹയാത്രയപ്പും ആദരവും നൽകി. പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ. ബിജോയ് ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി അംഗം എം.കെ. ബഷീർ തങ്ങൾ അധ്യക്ഷത വഹിച്ചു.
ജാഗ്രത സമിതി അംഗങ്ങളായ അഡ്വ. ഭാസ്‌കരൻ, ടി.പി. സക്കീർ, സി.എം. സജീവൻ, മോഹൻ മഞ്ചേരി, സുനിത, സെയ്‌ദ് മെൽക്കോ എന്നിവർ ചേർന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. സബ് ഇൻസ്പെക്ടർ ബാബു ജോർജ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ.എ. രാമകൃഷ്ണൻ, ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ എൻ.കെ. രാജീവ്, സ്റ്റേഷൻ എ.എസ്.ഐമാരായ ജനാർദ്ദനൻ, എൻ. പ്രമോദ്, സിപിഒ പി.എസ്. രഞ്ജിത്ത്, ബീറ്റ് ഓഫീസർ അബ്ദുൾ കരീം, എം.പി. കബീർ, കാവ്യ അരവിന്ദൻ എന്നിവർ സംസാരിച്ചു.
ടി.പി. സക്കീർ സ്വാഗതവും ഹമീദ് തുറക്കൽ നന്ദിയും പറഞ്ഞു. വിരമിക്കുന്ന എസ്.ഐമാരായ ടി. അരവിന്ദാക്ഷൻ, എൻ. ജ്യോതിപ്രകാശ് എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് സ്നേഹവിരുന്നും ഗ്രൂപ്പ് ഫോട്ടോയും സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരും ജാഗ്രത സമിതി അംഗങ്ങളും മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശേരിയും ചടങ്ങിൽ പങ്കെടുത്തു.