വെള്ളിയാങ്കല്ല് തടയണ പാർശ്വഭിത്തി സംരക്ഷണ പ്രവർത്തി ഉടൻ പൂർത്തീകരിക്കും - വി.ടി ബൽറാം


തൃത്താല: വെള്ളിയാങ്കല്ല് തടയണയുടെ പാർശ്വഭിത്തി രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി വി. ടി. ബൽറാം പദ്ധതി പ്രദേശം സന്ദർശിച്ചു. റിംഗ് ബണ്ട് നിർമ്മാണം, സംരക്ഷണഭിത്തിയുടെ പുനർനിർമാണം, കോൺക്രീറ്റ് അടിത്തറ പുനരുദ്ധാരണം, മുകൾഭാഗം - താഴ്ഭാഗം എന്നിവിടങ്ങളിലെ പ്രവർത്തികൾ എന്നിവയാണ് നിലവിൽ പുരോഗമിക്കുന്നത്.

മഴക്കാലത്തിനു മുമ്പായി കോൺക്രീറ്റ് അടിത്തറ പ്രവർത്തി പൂർത്തിയാക്കണമെന്നും, ബാക്കി പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യജ്ഞേശ്വരം ക്ഷേത്രത്തിലെ ബലിയിടൽ കർമ്മങ്ങൾക്കായി പുഴയിലേക്ക് ഇറങ്ങുന്നതിനുള്ള പടിക്കെട്ടുകളുടെ നിർമാണവും പരിഗണിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2020-ൽ തന്റെ കാലഘട്ടത്തിലാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചതെന്നും, തുടർന്ന് അഞ്ച് വർഷത്തോളം പ്രവൃത്തികൾ നിലച്ചുകിടന്ന ശേഷം ഇപ്പോഴാണ് അവസാനഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും വി.ടി. ബൽറാം പറഞ്ഞു.

ജലസേചന വിഭാഗം ചമ്രവട്ടം പദ്ധതി തൃത്താല സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.എച്ച്. ഹരിത, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ, പരുതൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ എ.പി.എം. സക്കറിയ, പട്ടിത്തറ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. വിനോദ്, തൃത്താല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പത്തിൽ അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. ദിവ്യ, യു.ടി. താഹിർ, പഞ്ചായത്തംഗം ഷബ്‌ന നിഷാദ്, പി.വി. മുഹമ്മദ് അലി, ടി.കെ. ചേക്കുട്ടി, എം. മണികണ്ഠൻ, എസ്.ടി. നിസാർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം