കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമ്മിച്ച വ്യാപാര ഭവൻ മെയ് 18ന് തിങ്കളാഴ്ച 4 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാപാര രംഗത്ത് മൂന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ചാലിശ്ശേരി യൂണിറ്റിൻ്റെ ചിരകാല സ്വപ്നമായിരുന്നു വ്യാപാര ഭവൻ. ഓരോ അംഗങ്ങളുടേയും കഠിന പ്രയത്നമാണ് സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നയിച്ചത്.
മെയ് 18ന് 4 മണിക്ക് യൂണിറ്റ് പ്രസിഡണ്ട് അഹമ്മദ് ഉണ്ണിയുടെ അധ്യക്ഷതയിൽ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ ഉദ്ഘാടനം നിർവഹിക്കും.
ത്രിതല പഞ്ചായത്ത് സാരഥികളും പൗരപ്രമുഖരും വ്യാപാരി കുടുംബങ്ങളും ചടങ്ങിൽ സംബന്ധിക്കുമെന്ന് യൂണിറ്റ് ഭാരവാഹികളായ അഹമ്മദ് ഉണ്ണി, പി.ഐ ഷബീർ, മുസ്തഫ ഫൈഹ, സി.വി മണികണ്ഠൻ എന്നിവർ പറഞ്ഞു.
