നിയമസഭാ തിരഞ്ഞെടുപ്പ്: ആറങ്ങോട്ടുകരയിൽ പോലീസ് സേനയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി


ആറങ്ങോട്ടുകര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ക്രമസമാധാന പാലനവും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കലും ലക്ഷ്യമാക്കി ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര സെന്ററിൽ കർണാടക സ്റ്റേറ്റ് റിസർവ് പോലീസും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ഐ പി ബിജോയ്, എസ് ഐമാരായ ബാബു ജോർജ്, അരവിന്ദാഷൻ, കർണാടക എസ് ഐ രുദ്രമുനി എന്നിവർ നേതൃത്വം നൽകി.

വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാനാവശ്യമായ സാഹചര്യം ഉറപ്പാക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ചെയ്യുന്നതാണ് മാർച്ചിന്റെ ലക്ഷ്യം. വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ സമാന പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം