തൃത്താലയിൽ വി.ടി ബൽറാമിനായി പ്രചരണത്തിനെത്തി എം.പി അബ്ദുസമദ് സമദാനി


കൂറ്റനാട്: യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിന്റെ പട്ടിത്തറ പഞ്ചായത്തിലെ പര്യടന പരിപാടി നടന്നു. എം.പി. അബ്ദുസ്സമദ് സമദാനി പൂലേരിയിൽ ഉദ്ഘാടനം ചെയ്തു. വി. അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, എസ്.എം.കെ. തങ്ങൾ, ടി. അസീസ്, സി.എം. അലി, കെ. വിനോദ്, ബാവമാളിയേക്കൽ, പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ എന്നിവർ സംസാരിച്ചു. ഇന്ന് (ബുധൻ) ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കപ്പൂർ പഞ്ചായത്ത് തല സ്ഥാനാർത്ഥി പര്യടനം ഉച്ചതിരിഞ്ഞ് 2.30ന് മണ്ണാരപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും; പരിപാടി പറക്കുളത്ത് സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം