സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ ജീവന് ഭീഷണിയായതിനൊപ്പം വൈദ്യുതിയും ആശയവിനിമയ ശൃംഖലകളും വീടുകളിലെ വൈദ്യുതോപകരണങ്ങളും വലിയ നാശനഷ്ടം നേരിടാൻ ഇടയാക്കുന്നതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. തുറസായ സ്ഥലങ്ങൾ, ടെറസുകൾ, വൃക്ഷങ്ങളുടെ ചുവട്, ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് അപകടകരമാണ്. സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും ഈ സമയത്ത് ഒഴിവാക്കി സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്നും അധികൃതർ നിർദേശിച്ചു.

1 അഭിപ്രായങ്ങള്‍

  1. പാലക്കാട്‌ ജില്ലയിൽ കുമ്പിടി എന്നിടത് ഇന്നലെ 9.3.2026രാത്രി 9മണിക്ക്അ തിശക്തമായ കാറ്റും ഇടിയും മിന്നലുംമഴയും ഉണ്ടായിരുന്നു അതെ തുടർന്ന് കരണ്ട് പോയി ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടായി 10.3.2026 ഇന്നും കരണ്ട് വന്നിട്ടില്ല
    എല്ലാവരും ശ്രദ്ധിക്കണേ

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം