ചാലിശ്ശേരി കെ എസ് ഇ ബി ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്


കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫോക്‌ലോര്‍ അക്കാദമി 2024 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാലിശ്ശേരി കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരനും എഴുത്തുകാരനുമായ ആനക്കര സ്വദേശി മുണ്ട്രക്കോട് തെക്കേപ്പുരയ്ക്കല്‍ സുന്ദരന്‍ മുണ്ട്രക്കോട് (50) ഇത്തവണത്തെ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. മലവാഴിയാട്ടം എന്ന ജനകീയ കലാരൂപത്തിലെ സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്.

വര്‍ഷങ്ങളായി മലവാഴിയാട്ടം രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സുന്ദരന്‍ മുണ്ട്രക്കോട്, കഴിഞ്ഞ വര്‍ഷം പൂരവുമായി ബന്ധപ്പെട്ട “ചോപ്പനിറക്കം” എന്ന നോവല്‍ പുറത്തിറക്കിയിരുന്നു.

കുടുംബത്തിനും കലാരംഗത്തിനും അഭിമാനമായി, 2022-ല്‍ സഹോദരന്‍ മോഹനനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ഒരേ കുടുംബത്തിലേക്ക് രണ്ട് പ്രാവശ്യം ഈ പുരസ്‌കാരം എത്തിയത് മുണ്ട്രക്കോട് തെക്കേപ്പുരയ്ക്കല്‍ കുടുംബത്തിന് ഇരട്ട സന്തോഷമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം