തൃത്താല: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സ്ഥാപക ദിനാചരണവും മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജകമണ്ഡലം എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും തൃത്താല ശിഹാബ് തങ്ങൾ സൗധത്തിൽ നടത്തി. നിയോജകമണ്ഡലത്തിൽ കഴിഞ്ഞ രണ്ട് മാസമായി സംഘടിപ്പിച്ച ‘ഈത്തപ്പഴ ചലഞ്ച്’ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.എം.കെ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി. ഈത്തപ്പഴ ചലഞ്ചിന്റെ വിജയത്തിൽ പങ്കുവഹിച്ച പഞ്ചായത്ത് കമ്മിറ്റികൾക്കും ക്വോട്ട പൂർത്തിയാക്കിയ ശാഖ കമ്മിറ്റികൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് യു.ടി താഹിർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.എ അസീസ് ആലൂർ, ട്രഷറർ ടി.കെ ചേക്കുട്ടി സാഹിബ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എം മുസ്തഫ തങ്ങൾ, വൈസ് പ്രസിഡന്റ് പി.എം മുനീബ് ഹസ്സൻ, സെക്രട്ടറി സാലിഹ് മാസ്റ്റർ, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ പുളിയക്കോടൻ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ മുഹ്സിൻ കോണിക്കൽ എന്നിവർ സംസാരിച്ചു.
