കക്കാട്ടിരി: റമളാൻ പുണ്യമാസത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് (SYS), എസ്.എസ്.എഫ് (SSF) കക്കാട്ടിരി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ 125 അർഹരായ കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
കക്കാട്ടിരി മഹല്ല് പ്രസിഡന്റ് ടി.പി. മൊയ്തീൻകുട്ടി വിതരണോദ്ഘാടനം നിർവഹിച്ചു. റസാഖ് സഅദി അലൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി.പി. അബ്ദുൽ റഹ്മാൻ, സി.വി. ബഷീർ, പൊതുപ്രവർത്തകൻ കെ.വി. സിദ്ധീഖ്, ഷാഫി സഖാഫി, റഊഫ് ഇർഫാനി എന്നിവർ സംസാരിച്ചു.റിലീഫ് വിതരണ പ്രവർത്തനങ്ങൾക്ക് ടി.പി. മൊയ്തു, നൂർ മുഹമ്മദ്, ഹുസൈൻ, നിസാർ ടി.പി, അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.
