പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ആഴ്ച്ച ചന്തയ്ക്ക് നാളെ തുടക്കം


പട്ടിത്തറ: പട്ടിത്തറ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകർക്കും പൊതുജനങ്ങൾക്കുമായി ആഴ്ച്ച ചന്ത ആരംഭിക്കുന്നു. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാനും ഉപഭോക്താക്കൾക്ക് വിഷരഹിതമായ നാടൻ പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10.30 ന് പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഷാജഹാൻ അധ്യക്ഷത വഹിക്കും.

പഞ്ചായത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾക്കൊപ്പം കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉൽപ്പന്നങ്ങളും ആഴ്ച്ച ചന്തയിൽ ലഭ്യമാകും. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് വിപണനം നടത്താൻ ഇതുവഴി അവസരം ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വേനൽക്കാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യും. കൂടുതൽ പേർ പച്ചക്കറി കൃഷിയിലേക്ക് എത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

പ്രാദേശിക കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് വിഷരഹിതമായ നാടൻ പച്ചക്കറികൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുന്നതിന് ആഴ്ച്ച ചന്ത സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം