
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യദശയിൽ നിൽക്കെ, യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റൻ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും
യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും രാഹുൽ ഗാന്ധിക്കൊപ്പം വേദിയിൽ അണിനിരക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കെപിസിസി ചില പ്രത്യേക 'സർപ്രൈസുകൾ' ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകൾ
പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ക്ഷേമം, തൊഴിൽ, ഭരണപരിഷ്കാരങ്ങൾ എന്നിവയിൽ യുഡിഎഫ് നൽകുന്ന ഉറപ്പുകൾ ഉൾപ്പെടുത്തിയ 'ഗ്യാരണ്ടി കാർഡ്' രാഹുൽ ഗാന്ധി ഈ റാലിയിൽ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കേരളത്തിൽ വിവിധയിടങ്ങളിൽ പ്രചാരണത്തിന് എത്തും.