പെരുമണ്ണൂർ പുതിയേടത്ത് കാവ് ഭഗവതി ക്ഷേത്ര പൂരത്തോട് അനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവങ്ങളിൽ, മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്തിയ 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളിൽ ഒമ്പത് പേർക്ക് മുൻകാല ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
അക്രമത്തിനു ശേഷം മുക്കുതല പ്രദേശത്ത് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ അതിവിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. പെരുമണ്ണൂർ സ്വദേശികളായ മണികണ്ഠൻ, ബാലസുബ്രഹ്മണ്യൻ (ഫ്ലാമിങ്), അഭിജിത്, അഖിൽ അജീഷ്, വിനോദ്, ഗിരീഷ്, ജഗന്നാഥ്, ശ്രീനിവാസൻ, ജിനേഷ്, മോഹൻദാസ് എന്നിവരടക്കം 12 പേരാണ് അറസ്റ്റിലായത്.
