GJBS പട്ടിശ്ശേരിയിൽ പ്രീ പ്രൈമറി വിഭാഗത്തിലേക്ക് അധ്യാപക നിയമനം

2026–2027 അധ്യയനവർഷത്തേക്ക് പട്ടിശ്ശേരിയിലെ GJBS സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. PTAയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ആയതിനാൽ നിയമനം ഗവൺമെന്റ് ശമ്പളാടിസ്ഥാനത്തിലല്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10 ഫെബ്രുവരി 2026-ന് മുൻപ് ബയോഡാറ്റ (CV)യും അപേക്ഷയും സ്കൂളിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷയിൽ പ്രതീക്ഷിക്കുന്ന ശമ്പളം വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷകൾ പരിശോധിച്ച ശേഷം ഇന്റർവ്യൂയും ഒരു ഡെമോ ക്ലാസും നടത്തുന്നതായിരിക്കും. ഇന്റർവ്യൂവിന്റെ തീയതി പിന്നീട് അറിയിക്കും. പ്രീ പ്രൈമറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം, പ്രീ പ്രൈമറി അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം