
തൃത്താല: എൽ.ഡി.എഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷ് നയിച്ച തൃത്താല മണ്ഡലം വികസന സന്ദേശ ജാഥ വിജയകരമായി സമാപിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.എൻ. മോഹനൻ മാനേജരായ ജാഥ ശനിയാഴ്ച രാവിലെ പറക്കുളത്ത് നിന്നാണ് ആരംഭിച്ചത്.
വരട്ടിപ്പള്ളിയാൽ, ആനക്കര, കുമ്പിടി, കൂടല്ലൂർ, കോക്കാട്, വി.പി കുണ്ട്, ചിറ്റപ്പുറം, കണ്ണനൂർ, ഞാങ്ങാട്ടിരി, മേഴത്തൂർ, തൃത്താല, കൊടുമുണ്ട, കുളമുക്ക്, നാടപറമ്പ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് പരുതൂരിൽ ജാഥ സമാപിച്ചു. അവിടെ നടന്ന സമാപന യോഗം ജില്ല സെക്രട്ടേറിയേറ്റ് അംഗം എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെ ആറങ്ങോട്ടുകരയിൽ നിന്ന് ആരംഭിച്ച ജാഥ വെള്ളടിക്കുന്ന്, ചാഴിയാട്ടിരി, ചാത്തനൂർ, കോമംഗലം, പിലാക്കാട്ടിരി, കോതചിറ, പെരിങ്ങോട്, വട്ടേനാട്, കക്കാട്ടിരി, കോട്ടപ്പാടം (എച്ച്.സി), തണ്ണീർക്കോട്, കാഞ്ഞിരത്താണി, കൊഴിക്കര, കവുക്കോട്, പെരുമണ്ണൂർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ചാലിശേരി മെയിൻ റോഡിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പി.ബി. സുനിൽകുമാർ അധ്യക്ഷനായി. കെ.എ. പ്രയാൺ, വി.എസ്. ശിവാസ് എന്നിവർ സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം.ബി. രാജേഷ്, ജാഥാംഗങ്ങളായ ടി.പി. കുഞ്ഞുണ്ണി, കെ.പി. ശ്രീനിവാസൻ, പി.ആർ. കുഞ്ഞുണ്ണി, വി.പി. രജീന, ടി. സുധാകരൻ, കെ.എ. ഷംസു, എം.കെ. പ്രദീപ്, എ.കെ. ദേവദാസ്, ടി.പി. ഷെഫീഖ്, പി. ഹൈദ്രോസ്, ടി. ഹംസ എന്നിവർ സംസാരിച്ചു.ജാഥ മാനേജർ പി.എൻ. മോഹനൻ, ജില്ല കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.