യെസ് ഇംഗ്ലീഷ് സ്കൂൾ FUN & FIT 2026 ഫെബ്രുവരി 16,17 തീയതികളിൽ

മാട്ടായ: കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക സമഗ്ര വളർച്ച ലക്ഷ്യമാക്കി YES English School ൽ “FUN & FIT 2026 – Kids Athletics Meet” ഫെബ്രുവരി 16, 17 തീയതികളിൽ സംഘടിപ്പിക്കും.

പരിപാടി World Athletics, Athletics Federation of India, Kerala State Athletic Association എന്നിവയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് നടത്തുന്നത്. കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, ടീം സ്പിരിറ്റ് രൂപപ്പെടുത്തുക എന്നിവയാണ് മീറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഫെബ്രുവരി 16ന് കാറ്റഗറി 3 & 4 മത്സരങ്ങളും ഫെബ്രുവരി 17ന് കാറ്റഗറി 1 & 2 മത്സരങ്ങളും നടക്കും. ഓട്ടം, ചാടൽ, എറിഞ്ഞ് കളികൾ തുടങ്ങി പ്രായാനുസൃതമായ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം, പങ്കാളിത്തം, വിനോദം എന്നിവ ഒരുമിച്ചുള്ള പഠനാനുഭവമാക്കുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം.

സംസ്ഥാന അത്‌ലറ്റിക് താരം ജലീൽ സാർ മുഖ്യാതിഥിയായി പങ്കെടുക്കും. കായികരംഗത്തെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ച് പ്രചോദനമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം