കൂറ്റനാട് ടൗൺ വികസന സെമിനാറും ജനപ്രതിനിധികളെ ആദരിക്കലും നടത്തി


കൂറ്റനാട്: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (KBOWA) കൂറ്റനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും കൂറ്റനാട് ടൗൺ വികസന സെമിനാറും സംഘടിപ്പിച്ചു. കഴിഞ്ഞ 30 വർഷമായി കൂറ്റനാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന കെട്ടിട ഉടമകളുടെ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.വികസന സെമിനാറിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ കൂറ്റനാട് ടൗണിന്റെ സമഗ്ര പുരോഗതിക്കായി അടിയന്തരമായി നടപ്പാക്കേണ്ട വിവിധ നിർദ്ദേശങ്ങൾ പൊതുജനങ്ങളും വിദഗ്ധരും മുന്നോട്ടുവെച്ചു.

പബ്ലിക് ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, വിവിധ ബില്ലുകൾ അടയ്ക്കുന്നതിനുള്ള ഏകജാലക കൗണ്ടർ എന്നിവ സ്ഥാപിക്കുക. ടൗൺ സെന്ററിലെ മൂന്ന് റോഡുകളിലും ബസ് ഷെൽട്ടറുകൾ നിർമ്മിക്കുക. റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു വീതി കൂട്ടുക. ബസ് ബേ, ടാക്സി-ഓട്ടോ സ്റ്റാൻഡുകൾ എന്നിവ ക്രമീകരിക്കുക. ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക, ട്രാഫിക് പോലീസിനെ സ്ഥിരമായി നിയമിക്കുക. സീബ്ര ലൈനുകളും റോഡ് മാർക്കിങ്ങുകളും ശാസ്ത്രീയമായി പൂർത്തിയാക്കുക. 

ചാലിശ്ശേരി - പട്ടാമ്പി റോഡ് വികസനത്തിലെ അപാകതകൾ പരിഹരിച്ചു വേഗത്തിൽ പൂർത്തിയാക്കുക. ലോറി പോലുള്ള കനത്ത വാഹനങ്ങൾക്കായി ബൈപ്പാസുകൾ നിർമ്മിക്കുക. കോടികൾ മുടക്കി നിർമ്മിച്ച കൂറ്റനാട് ബസ് സ്റ്റാൻഡും ലക്ഷങ്ങൾ ചെലവിട്ട 'ടേക്ക് എ ബ്രേക്ക്' കേന്ദ്രവും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാം വിധം തുറന്നുകൊടുക്കുക. ടൗൺ സൗന്ദര്യവൽക്കരണം: ഫുട്പാത്തുകളിൽ തടസ്സമായി നിൽക്കുന്ന പാഴ്മരങ്ങൾ നീക്കം ചെയ്യുക.

KBOWA സ്റ്റേറ്റ് വൈസ് പ്രസിഡന്റും പാലക്കാട് ജില്ലാ പ്രസിഡന്റുമായ അലി കുഞ്ഞ് കൊപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ പാലാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയും സ്റ്റേറ്റ് സെക്രട്ടറിയുമായ അബ്ദുൽ ഗഫൂർ കെ.വി. സ്വാഗതവും വികസന നിർദ്ദേശങ്ങളുടെ അവതരണവും നടത്തി. താലൂക്ക് പ്രസിഡന്റ് മുരളി പരുതൂർ സെമിനാർ മോഡറേറ്ററായി.

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ, വാർഡ് മെമ്പർ സി.പി. സുബൈർ, മറ്റു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കൂടാതെ യൂണിറ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി, ഷൂട്ടിംഗ് സ്വർണ്ണ മെഡൽ ജേതാവ് പട്ടത്ത് ഹംസ എന്നിവരെയും ആദരിച്ചു. റഷീദ് മേലെപാട്ട്, ഷജഹാൻ എന്നിവർ ആശംസകൾ നേർന്നു. അബൂബക്കർ കൂട്ടുങ്ങൽ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം