ചാലിശ്ശേരി ഗവ. എൽ പി സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു

ചാലിശേരി ഗവ. എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനവും സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യാപനവും മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.20 കോടി രൂപ ചെലവഴിച്ചാണ് ചാലിശ്ശേരി ഗവ. എല്‍ പി സ്‌കൂളില്‍ കെട്ടിടം നിര്‍മ്മിച്ചത്. രണ്ട് നിലകളിലായി എട്ട് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്.

തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചെന്നും അതിന്റെ ഫലമായി 48 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന് വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിക്കാനായെന്നും ഇന്ത്യയിലേറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കേരളത്തിലാണുള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.പരിപാടിയില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീരാന്‍കുട്ടി അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ജില്ല പഞ്ചായത്തംഗങ്ങളായ ടി കെ സുധീഷ് കുമാര്‍, ടി കെ സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഹുസൈന്‍ പുളിയഞ്ഞാലില്‍, ടി കെ അഖില, പഞ്ചായത്തംഗങ്ങളായ ആനിവിനു, സിജി സാബു, എ ഇ ഒ കെ പ്രസാദ്, ബി പി സി പി ദേവരാജ്, ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഡോ. ഷെജീന ഷുക്കൂര്‍, പ്രധാനാധ്യാപകന്‍ ഇ ബാലകൃഷ്ണന്‍, പി ടി എ പ്രസിഡന്റ് വി എസ് ശിവാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം