ഇന്റർനാഷണൽ എൻഹാൻസ്മെന്റ് ട്രെയിനിങ് പരിപാടിയിൽ മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്ക് ചരിത്രവിജയം!


മാട്ടായ : മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ ഇന്റർനാഷണൽ സ്കിൽ എൻഹാൻസ്മെന്റ് ട്രെയിനിംഗ് പരിപാടിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ 490 സ്വർണ്ണ മെഡലുകൾ, 391 വെള്ളി മെഡലുകൾ, 126 വെങ്കല മെഡലുകൾ സ്വന്തമാക്കി, വിദ്യാഭ്യാസ മേഖലയിൽ സ്കൂളിന്റെ മികവ് വീണ്ടും തെളിയിച്ചു.

ഇതോടൊപ്പം, IAME സംഘടിപ്പിക്കുന്ന ദേശീയ അക്കാദമിക് എക്സലൻസ് ലിസ്റ്റിൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമായ നേട്ടമായി. അയാന ഉമർ (SKG), നിഹ് ല. എം. എ. (UKG–E), ഹവ്വ ഹെൽമിൻ (2–F), ഹാദിയ (8–B). എന്നിവർ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഭൗതിക പഠന രംഗത്ത് വിദ്യാർത്ഥികളെ മികച്ച സഹപാഠ്യത്തിൽ പഠിക്കാൻ പ്രാപ്തരാക്കുന്ന സ്കിൽ എൻഹാൻസ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിൽ ലാംഗ്വേജ് സ്കിൽ, ജനറൽ നോളജ്, മെന്റൽ എബിലിറ്റി, റീസണിംഗ്, ന്യൂമറിക്കൽ എബിലിറ്റി തുടങ്ങിയ വിവിധ കാറ്റഗറികളിലാണ് ഐ സെറ്റ് കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ മികച്ച പ്രിമിയർ ലെവൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പരിസരപഠനമേഖലയാണ് ഐ സെറ്റ് . രാജ്യത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളായ ജെ. ഐ. ഇ. ഇ, നീറ്റ്, ജനറൽ മാട്രിക് ഡിസ്റ്റിൻഷൻ എൻട്രൻസ്, കോമേഴ്‌സ് ബിസിനസ് ലെവൽ ഫൌണ്ടേഷൻ എന്നിവ ഉൾക്കൊള്ളുന്ന തരത്തിലാണ് ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് ഐ സെറ്റ് അവസരമൊരുക്കുന്നത് .

ഇന്റർനാഷണൽ സ്കിൽ എൻഹാൻസ്‌മെന്റ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയ നാല്, ഏഴ് ക്ലാസുകളിലെ 30-ലതികം വിദ്യാർത്ഥികൾക്ക് ഐ. എ. ഐ. എം.ഇ ടാലന്റ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ എൽ .ടി. എസ് , യു .ടി .എസ്സിന് അർഹരായി . അതുപോലെ സംസ്ഥാനതലത്ത് വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഹാദിയ (8-B) , ഹന മെഹ്റീൻ (8-B) എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 

For more details

Contact : 9846904294

9846309321

7092444204

https://www.instagram.com/reel/DUgCgV5D0fo/?igsh=MW5qa2R0aTF1ZW5zaQ==

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം