യെസ് സ്കൂൾ വാർഷികാഘോഷം ‘ഇൻസിഗ്നിയ’ സമാപിച്ചു

Hu
മാട്ടായ : പട്ടാമ്പി മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷമായ ‘ഇൻസിഗ്നിയ’ സമാപിച്ചു. വിദ്യാർത്ഥികളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകൾ കണ്ടെത്തുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഈ വാർഷികാഘോഷം മാറി. ഏകദേശം 1400-ഓളം കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

വൈകീട്ട് മൂന്നിന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ടി. താഹിർ, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം അനീസ് മാട്ടായ എന്നിവർ ആശംസകൾ അർപ്പിച്ചു.

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, അബാക്കസ് ഇന്റർനാഷണൽ-നാഷണൽ തല ജേതാക്കളെയും, സംസ്ഥാനതല ആർട്ടോറിയം മത്സര വിജയികളെയും, ലിംക്വാ ഫെസ്റ്റാ വിജയികളെയും, മുത്തു നബി മെഗാ ക്വിസ് ജേതാക്കളെയും ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു.

വൈകീട്ട് ഏഴിന് നടക്കുന്ന തിബ്യാൻ, റൗള, ഖുർആൻ കെ.ജി കുട്ടികളുടെ കോൺവൊക്കേഷൻ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. ഖുർആൻ കെ.ജി പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സ്ഥാനവസ്ത്രവും കോഴ്‌സ് പൂർത്തീകരണ സർട്ടിഫിക്കറ്റും കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി വിതരണം ചെയ്യും.

യെസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹക്കീം ബുഖാരി അധ്യക്ഷത വഹിച്ചു. മാനേജർ അബൂബക്കർ സിദ്ധീഖ് മാസ്റ്റർ, സ്കൂൾ ഡയറക്ടർ അബ്ബാസ് ടി, പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൽ നസീർ സലഫി എന്നിവർ ഉൾപ്പെടെ വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം