അന്തർദേശീയ അബാക്കസ് മത്സരത്തിൽ യെസ് സ്കൂൾ ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’


പട്ടാമ്പി: മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന അബാക്കസ് പരിശീലനത്തിന്റെ ഭാഗമായി ചെന്നൈയിൽ കഴിഞ്ഞ മാസം 24ന് നടന്ന അന്തർദേശീയ അബാക്കസ് മത്സരത്തിൽ മാട്ടായ യെസ് സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് റഫാസ്, നജ ഷറഫ്, ഫാത്തിമ നിയ, ആയിഷ ആശിഫ, അമീന സിയ എന്നിവർ ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ ബഹുമതി നേടി.

വിജയികളായ വിദ്യാർത്ഥികളെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ടി. താഹിർ, തൃത്താല ഗ്രാമ പഞ്ചായത്ത് അംഗം അനീസ് മാട്ടായ എന്നിവർ സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ അനുമോദിച്ചു.

യെസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹക്കീം ബുഖാരി, മാനേജർ അബൂബക്കർ സിദ്ധിഖ് മാസ്റ്റർ, സ്കൂൾ ഡയറക്ടർ അബ്ബാസ് ടി, പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൽ നസീർ സലഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സഫ്‌വാൻ സഅദി, മുഹമ്മദ് ഹനീഫ സഅദി, അബ്ദുൽ കരീം ഫാളിലി, ഷാജഹാൻ ഫാളിലി, മുഹമ്മദ് അലി അഹ്സനി, ബിലാൽ സഖാഫി, സൈഫുദ്ധീൻ സഖാഫി, ഷാഫി അദനി, അഷ്‌റഫ് അൽ ഹസനി, ഹംസ കറുകപുത്തൂർ, സൈനുൽ ആബിദ് സഖാഫി, സുഹൈൽ അൽ ഹസനി എന്നിവർ സംബന്ധിച്ചു.

YES ENGLISH SCHOOL

9846904294

9846309321

92074 44204

https://www.instagram.com/reel/DUev_nND4lR/?igsh=MWF5NWpzZWY0N3I2eQ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം