78-ാമത് തിരുനാവായ സർവ്വോദയ മേളയിൽ കവിതാസമാഹാരം പ്രകാശനം ചെയ്തു


തിരുനാവായ: 78-ാമത് തിരുനാവായ സർവ്വോദയ മേളയുടെ ഭാഗമായി ഉഷ കുമ്പിടിയുടെ “വേണുഗാനം” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ എടപ്പാൾ സി. സുബ്രഹ്മണ്യനു പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.

സാഹിത്യപ്രേമികളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ അജിത് കൊളാടി, അടാട്ട് വാസുദേവൻ, അഡ്വ. രോഹിത്, പ്രണവം പ്രസാദ് തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. കവിതാസമാഹാരത്തിന്റെ അവതരണവും ആശംസാപ്രഭാഷണങ്ങളും ചടങ്ങിന് ഊർജം പകർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം