'അഹ്‌ലൻ റമളാൻ' വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു


കൂറ്റനാട്: റമളാൻ മാസത്തെ സംബന്ധിച്ച് കൂറ്റനാട് മണ്ഡലം വിസ്‌ഡം യൂത്ത് 'അഹ്‌ലൻ റമളാൻ' എന്ന നാമധേയത്തിൽ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം കൂറ്റനാട് കണിച്ചിറക്കൽ മാളിൽ വെച്ചാണ് പരിപാടി നടന്നത്.

റമളാൻ മാസത്തിന്റെ ചൈതന്യം ജീവിതത്തിൽ എങ്ങനെ പകർർത്തണമെന്നും, പുണ്യങ്ങളുടെ ഈ പൂക്കാലത്തെ എപ്രകാരം പ്രയോജനപ്പെടുത്തണമെന്നും വിശ്വാസികളെ ബോധവൽക്കരിക്കുക എന്നതായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം. പ്രമുഖ പ്രഭാഷകൻ ഹസ്സൻ അൻസാരി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം