പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടും കേരള സർക്കാരും സംയുക്തമായി തൃത്താല കോളേജിൽ സംഘടിപ്പിച്ച ഏകദിന നാഷണൽ സെമിനാർ നടത്തി. ഡെമോക്രസി, ഈക്വാലിറ്റി, സെക്യൂലറിസം എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാർ ബഹുമാനപ്പെട്ട തദ്ദേശ പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. സെമിനാർ കോർഡിനേറ്റർ സവിത റാണി ടീച്ചർ നന്ദി രേഖപ്പെടുത്തി. കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് ഉമ്മർ, വൈസ് പ്രിൻസിപ്പൽ ഡോ. നീത ശശിധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
രാവിലെ 9.30 ന് ആരംഭിച്ച സെമിനാർ മൂന്ന് സെഷനുകളിലായി നടന്നു. ആദ്യ സെഷൻ ഡോ. ബിനോജ്, രണ്ടാം സെഷൻ ഡോ. ശിവകുമാർ, മൂന്നാം സെഷൻ ഡോ. ഷണ്മുഖം എന്നിവർ കൈകാര്യം ചെയ്തു. ജനാധിപത്യം, സമത്വം, മതനിരപേക്ഷത എന്നിവയുടെ പ്രാധാന്യം സെഷനുകളിൽ വിശദമായി ചർച്ചയായി.
തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി പേപ്പർ അവതരണവും നടന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.
