സംസ്ഥാനത്ത് 62 നിയമസഭാ മണ്ഡലങ്ങളിലെ എസ്ഐആർ ഹിയറിങ് നടപടികൾ പൂർത്തിയായി. 14 വീതം നിയോജകമണ്ഡലങ്ങൾ പൂർത്തിയാക്കി എറണാകുളം, തിരുവനന്തപുരം ജില്ലകൾ ആണ് മുന്നിൽ. 10 എണ്ണം പൂർത്തിയാക്കി പാലക്കാടും ഒമ്പതെണ്ണം പൂർത്തിയാക്കി ആലപ്പുഴയും പിന്നാലെയുണ്ട്. ഹിയറിങ്ങിലൂടെ 28,158 പേരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയെന്നാണ് കഴിഞ്ഞ ദിവസം കമീഷൻ അറിയിച്ചത്. ഇതിന്റെ പുതിയ വിവരങ്ങളോ ജില്ല–മണ്ഡലം തിരിച്ചുള്ള കണക്കുകളോ പുറത്തുവിട്ടിട്ടില്ല. ഡിസംബർ 23-ന് ആരംഭിച്ച ഹിയറിങ് ഇൗ മാസം 14-നാണ് പൂർത്തിയാകുക. 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
മണ്ഡലം– ഹിയർ ചെയ്ത വോട്ടർമാരുടെ എണ്ണം എന്നീ ക്രമത്തിൽ: ഉദുമ (-22431), ധർമടം (17972), ഏറനാട് (20253), വണ്ടൂർ (22829), തൃത്താല (16501), പട്ടാമ്പി (17256), ഷൊർണുർ (20753), കോങ്ങാട് (18553), മണ്ണാർക്കാട് (20893), മലമ്പുഴ (37201), പാലക്കാട് (36956), തരൂർ (20957), ചിറ്റൂർ (24986), ആലത്തൂർ (20474), വടക്കാഞ്ചേരി (22508), തൃശൂർ (27923), പുതുക്കാട് (30544), ചാലക്കുടി (33756), പെരുമ്പാവൂർ (20511), അങ്കമാലി (27191), ആലുവ (27614), കളമശ്ശേരി (24958), പറവൂർ (23335), വൈപ്പിൻ (25553), കൊച്ചി (31221), തൃപ്പൂണിത്തുറ (47776), എറണാകുളം (35473), തൃക്കാക്കര (37612), കുന്നത്തുനാട് (20688), പിറവം (26003), മുവാറ്റുപുഴ (27404), കോതമംഗലം (17774), തൊടുപുഴ (27208), പാല (39323), കടുത്തുരുത്തി (33481), വൈക്കം (19518), ചങ്ങനാശ്ശേരി (53465), കാഞ്ഞിരപ്പള്ളി (36764), പൂഞ്ഞാർ (41276), അരൂർ (28180), ചേർത്തല (22371), ആലപ്പുഴ (37438), അമ്പലപ്പുഴ (29043), കുട്ടനാട് (14233), ഹരിപ്പാട് (21479), കായംകുളം (33932), മാവേലിക്കര (26332), ചെങ്ങന്നൂർ (31610), വർക്കല (24810), ആറ്റിങ്ങൽ (26820), ചിറയിൻകീഴ് (24384), നെടുമങ്ങാട് (27518), വാമനപുരം (24469), കഴക്കൂട്ടം (39715), വട്ടിയൂർകാവ് (47477), തിരുവനന്തപുരം (43526), നേമം (42390), അരുവിക്കര (23427), പാറശ്ശാല (39499), കാട്ടാക്കട (34015), കോവളം (44367), നെയ്യാറ്റിൻകര (35129).
