തൃത്താല കൂറ്റനാട് റോഡിൽ ആടുവളവ് ഭാഗത്തായി പി.ഡബ്ല്യു.ഡി യുടെ കൾവർട്ട് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പാവറട്ടി ശുദ്ധജല പദ്ധതിയുടെയും CWSS സ്കീമിന്റെയും പൈപ്പുകൾ സ്ഥിതി ചെയ്യുന്നതിനാൽ 12.02.2026 വ്യാഴാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അന്നേദിവസം രാവിലെ 6 മണിമുതൽ വൈകീട്ട് 7 മണിവരെ തൃത്താല സെക്ഷൻ പരിധിയിലുള്ള ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് വിതരണം മുടങ്ങുക.ജനങ്ങൾ ആവശ്യമായത്ര വെള്ളം മുൻകൂട്ടി സംഭരിച്ച് സഹകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ, കെ.ഡബ്ല്യു.എ പി.എച്ച് സെക്ഷൻ തൃത്താല അറിയിച്ചു.
