കക്കാട്ടിരി സെവൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചെറുപ്പുളശ്ശേരി സൈൻസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര സംരക്ഷണ ബോധവത്കരണവും സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തും. 2026 ജനുവരി 18 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കക്കട്ടിരി ജി.യു.പി സ്കൂൾ പരിസരത്താണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിന്റെ ഭാഗമായി കണ്ണിന്റെ സമഗ്ര പരിശോധനയും കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള വിവിധ നേത്ര രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളും സൗജന്യമായി നടത്തും. പരിശോധനയ്ക്ക് ശേഷം ആവശ്യമായവർക്ക് വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങളും തുടർചികിത്സയ്‌ക്കുള്ള മാർഗനിർദേശങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
