പൂട്ടിയ വീട്ടിൽ മോഷണം; അടുക്കള വാതിൽ പൊളിച്ച് കയറി ആഭരണങ്ങൾ കവർന്നു; എല്ലാം മുക്കുപ്പണ്ടമെന്ന് വീട്ടുടമ, സംഭവം പരുതൂർ കൊടുമുണ്ടയിൽ

തൃത്താല പരുതൂർ കൊടുമുണ്ടയിൽ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി ആഭരണങ്ങൾ കവർന്നു. കൊടുമുണ്ട നാടപറമ്പ് മുജീബ് റഹ്മാന്റെ വീട്ടിലാണ് മോഷണം നടന്നത്.

എന്നാൽ മോഷ്ടാക്കൾ കൊണ്ടുപോയത് മുക്കുപ്പണ്ടങ്ങളാണെന്ന് വീട്ടുടമ പറഞ്ഞു. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അർദ്ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതിന്റെയും വാഹനങ്ങൾ വരുമ്പോൾ ഒളിച്ചുനിൽക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.

മേഖലയിൽ മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നാടപറമ്പ് ഹൈസ്കൂളിന് സമീപത്തെ വ്യാപാര സ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാക്കൾ എത്തിയെങ്കിലും അവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. മോഷണശ്രമം പതിവായതോടെ നാടപറമ്പിൽ ജാഗ്രതാ സമിതി യോഗം ചേരുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം