
കല്ലടത്തൂർ ഗോഖലെ ഗവ. ഹയർസെക്കന്ററി സ്കൂളിൽ കിഫ്ബി ഫണ്ടിൽ 3.9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2026 ജനുവരി 19 തിങ്കളാഴ്ച രാവിലെ 11.30ന് നടക്കും. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകുന്ന പദ്ധതിയായാണ് പുതിയ കെട്ടിടത്തെ വിലയിരുത്തുന്നത്.
മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ–തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഡോ. എം.പി. അബ്ദു സമദ് സമദാനി എം.പി. മുഖ്യാതിഥിയാകും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ എന്നിവർ പങ്കെടുക്കും.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായി ആർഡിഡി ബിയാട്രിസ് മറിയ പി.എക്സ്, വിദ്യാഭ്യാസ ഉപഡയറക്ടർ സലീന ബീവി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിജു തോമസ്, എ.ഇ.ഒ കെ. പ്രസാദ്, ബി.പി.സി പി. ദേവരാജ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരിക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കാളികളാകും.
സ്കൂൾ തലത്തിൽ പ്രിൻസിപ്പൽ കെ. പ്രമോദ്, പ്രധാന അധ്യാപിക പി.വി. റസിയ, പി.ടി.എ പ്രസിഡന്റ് ടി.പി. പ്രമോദ് ചന്ദ്രൻ, എസ്.എം.സി ചെയർമാൻ ജിതേന്ദ്രൻ കോക്കാട്, എം.പി.ടി.എ പ്രസിഡന്റ് ധന്യ ടി.പി., സ്റ്റാഫ് സെക്രട്ടറി ദിവാകരൻ പി. എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.