നാഗലശ്ശേരി ഗവ. ഐടിഐ, മലമൽക്കാവ് ഗവ. എൽപി സ്കൂൾ കെട്ടിടങ്ങൾക്ക് ബിൽഡിംഗ് അനുവദിച്ചു: തൃത്താലയിൽ വിദ്യാഭ്യാസ മേഖലക്ക് ബജറ്റ് കരുത്ത്

തൃത്താല നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന ബജറ്റിൽ പ്രധാന പദ്ധതികൾക്ക് ധനസഹായം അനുവദിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന വിദ്യാഭ്യാസ പദ്ധതികളിൽ, നാഗലശ്ശേരി ഗവ. ഐ.ടി.ഐക്ക് പുതിയ കെട്ടിടം നിർമിക്കാൻ 2 കോടി രൂപ അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത്.

അതോടൊപ്പം, ആനക്കര ഗ്രാമപഞ്ചായത്തിലെ മലമൽക്കാവ് ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ 75 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തി. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി വലിയ സഹായമാകും.

ഇതിനു പുറമെ, തൃത്താല മണ്ഡലത്തിലെ വിവിധ സർക്കാർ ഹൈസ്കൂളുകളുടെ ഗ്രൗണ്ടുകൾ നവീകരിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആയ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം