തൃത്താലയിൽ റോഡ് വികസനത്തിന് വൻപാക്കേജ്; വിശദാംശങ്ങൾ അറിയാം


തൃത്താല നിയോജകമണ്ഡലത്തിലെ ഗതാഗത വികസനത്തിന് സംസ്ഥാന ബജറ്റിൽ വൻതുക അനുവദിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ മണ്ഡലത്തിലെ പ്രധാന റോഡുകളുടെ നവീകരണത്തിനും നിർമാണത്തിനുമായി കോടിക്കണക്കിന് രൂപയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന റോഡ് പദ്ധതികൾ ഇവയാണ്: കൂട്ടുപാത–ആറങ്ങോട്ടുകര റോഡ് ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കാൻ 7.50 കോടി രൂപ അനുവദിച്ചു. ചാലിശ്ശേരി മേഖലയിലെ ഗതാഗതത്തിനുതകുന്ന കൂനമൂച്ചി–മുക്കൂട്ട ചാലിശ്ശേരി റോഡ് നിർമാണത്തിന് 6 കോടി രൂപ അനുവദിച്ചു. ചാലിശ്ശേരി പഞ്ചായത്തിലെ മല–ചാലിശ്ശേരി റോഡ് നവീകരണത്തിനായി 4 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. നാഗലശ്ശേരി പഞ്ചായത്തിലെ മാത്തൂർ–ആമക്കാവ് റോഡ് നവീകരണത്തിന് 3 കോടി രൂപ അനുവദിച്ചു. പരുതൂർ പഞ്ചായത്തിലെ പഴയങ്ങാടി–ചിറങ്ങര റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു.

ഇതോടൊപ്പം ബജറ്റിൽ ഉൾപ്പെടുത്തിയ മറ്റ് പ്രധാന റോഡ് പദ്ധതികൾ: കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂർ–അമേറ്റിക്കര റോഡ് നവീകരണം, കപ്പൂർ പഞ്ചായത്തിലെ എറവക്കാട്–കക്കിടിപ്പുറം റോഡ് നവീകരണം, തൃത്താല–കൂട്ടനാട് റോഡ് നവീകരണം, തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ണൂർ–വെള്ളടിക്കുന്ന് റോഡ് നവീകരണം. ദീർഘകാലമായി ശോചനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന നിരവധി റോഡുകൾക്ക് ബജറ്റിലൂടെ പരിഹാരം കാണുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുമെന്നും പ്രദേശത്തിന്റെ സാമ്പത്തിക–സാമൂഹിക വികസനത്തിന് ഇത് വലിയ ഊർജ്ജമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം