കൂറ്റനാട് വട്ടേനാട് ഹൈസ്കൂളിന് സമീപം വീടുവളപ്പിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടി


കൂറ്റനാട്: കൂറ്റനാട് വട്ടേനാട് ഹൈസ്കൂളിന് സമീപമുള്ള വീടുവളപ്പിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ബുധനാഴ്ച (28/01/2026) വൈകിട്ടാണ് സംഭവം. ഏകദേശം ഏഴ് അടിയോളം നീളമുള്ള മൂർഖൻ വീടുവളപ്പിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു.

വീട്ടിൽ വളർത്തിയിരുന്ന വളർത്തുപട്ടിയെ പാമ്പ് കടിച്ചതിനെ തുടർന്ന് പട്ടി ചത്തു. പട്ടിയുടെ മൂക്കിലും ചെവിയിലുമാണ് കടിയേറ്റത്. തുടർന്ന് വിവരം ബന്ധപ്പെട്ട രക്ഷാപ്രവർത്തകർക്കും വനംവകുപ്പിനും അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പട്ടാമ്പി ഫോറസ്റ്റ് സെക്ഷൻ റെസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടും, പൊതുപ്രവർത്തകൻ രവി കുന്നത്തും മണ്ണും കല്ലും നിറഞ്ഞ പ്രദേശത്ത് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. 

ഇത്തരത്തിൽ പിടികൂടുന്ന പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വനമേഖലയിൽ തുറന്നുവിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം