പാലിയേറ്റീവ് ദിനം: ചാലിശ്ശേരിയിൽ സ്നേഹസംഗമ റാലി നടത്തി

ചാലിശ്ശേരി: ജനുവരി 15-നു പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന സ്നേഹസംഗമ റാലി സംഘടിപ്പിച്ചു.

ചാലിശ്ശേരി മെയിൻറോഡ് സെന്ററിൽ നിന്ന് വാദ്യഘോഷങ്ങളോടെ ആരംഭിച്ച റാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ലത സൽഗുണൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ. ആതിര, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അമൃത, പാലിയേറ്റീവ് നഴ്‌സുമാരായ സി. സി. മേരിക്കുട്ടി, ആർ. റീജ, ഫിസിയോ തെറാപ്പിസ്റ്റ് ഷംന, എം.എൽ.എസ്.പി. സ്റ്റാഫ്, ആശ പ്രവർത്തകർ, കുടുംബശ്രീ–ഹരിതകർമ്മസേന അംഗങ്ങൾ, ചാലിശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, സാമൂഹിക–സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു.

സി.എച്ച്.സി.യിൽ റാലി സമാപിച്ചതിന് ശേഷം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ. ആതിര ചൊല്ലിക്കൊടുത്ത പാലിയേറ്റീവ് ദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം