പത്തനംതിട്ട: മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. വിദ്വേഷ പരാമർശം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.