
തൃത്താല: തൃത്താല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വെസ്റ്റ് തൃത്താല–ഓടമ്മാക്കൽ റോഡിന്റെ പണി പൂർത്തിയായ ഭാഗം തുറന്നു നൽകി. എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറെ ചർച്ചയായിരുന്ന റോഡിന്റെ 72 മീറ്റർ നീളത്തിലുള്ള പണി പൂർത്തിയായ ഭാഗമാണ് ഉദ്ഘാടനം ചെയ്തത്.
18-01-2025 ഞായറാഴ്ച രാവിലെ 9.30ന് നടന്ന ചടങ്ങിൽ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ റോഡ് ഉദ്ഘാടനം നിർവഹിച്ചു. പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരം ലഭിച്ചത്.
ഒന്നാം വാർഡ് മെമ്പർ ഷബ്ന നിഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സുജാത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിവ്യ മണികണ്ഠൻ, യു.ടി. താഹിർ തുടങ്ങിയ യുഡിഎഫ് നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.
👍
മറുപടിഇല്ലാതാക്കൂ