വൈഷ്ണവശ്രീ–2026; വിഷ്ണുപ്രഭാ പുരസ്കാര സമർപ്പണം നടന്നു


ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ വൈഷ്ണവശ്രീ–2026 പരിപാടിയും വിഷ്ണുപ്രഭാ പുരസ്കാര സമർപ്പണവും നടന്നു. ക്ഷേത്രം ട്രസ്റ്റി അഡ്വ. പി. പരമേശ്വരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ വൈഷ്ണവശ്രീ–2026 ഉദ്ഘാടനം ചെയ്തു.

വൈദ്യശാസ്ത്ര രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ചാലിശ്ശേരിക്കാരുടെ സ്വന്തം ഭിഷഗ്വരനായ ഡോ. രാമൻ നമ്പീശനെ ഡോ. വി. കെ. വിജയൻ പൊന്നാട അണിയിച്ച് വിഷ്ണുപ്രഭാ പുരസ്കാരം നൽകി ആദരിച്ചു. ക്ഷേത്രം ട്രസ്റ്റിയുമായും അക്ഷരശ്ലോക കലാരംഗത്തെ കുലപതിയുമായും ഔഷധ–ഫലവൃക്ഷ കൃഷിരംഗത്തെ പ്രമുഖനുമായ മുതുപറമ്പത്ത് നാരായണൻ നമ്പൂതിരി ഡോ. രാമൻ നമ്പീശനെ കുറിച്ചുള്ള മംഗളപത്രം ചടങ്ങിൽ വായിച്ചു. പ്രശസ്ത സംസ്കൃത പണ്ഡിതനും നിരവധി ശ്ലോകങ്ങളുടെ രചയിതാവുമായ ഒറവങ്കര ദാമോദരൻ നമ്പൂതിരിയാണ് മംഗളപത്രം തയ്യാറാക്കിയത്.

പുരസ്കാരച്ചടങ്ങിന് ശേഷം ടീം രസാനന്ദയുടെ നേതൃത്വത്തിൽ കഥകളി ആചാര്യൻ ഡോ. പാഴൂർ ദാമോദരൻ നമ്പൂതിരി ശ്രീകൃഷ്ണനായി വേഷമണിഞ്ഞ് അവതരിപ്പിച്ച കുചേലവൃത്തം കഥകളി ക്ഷേത്രം അഗ്രശാലയിൽ അരങ്ങേറി. ഒറവങ്കര ദാമോദരൻ നമ്പൂതിരി ആശംസകൾ അർപ്പിച്ച ചടങ്ങിൽ പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും മുല്ലമംഗലം നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം