ചാലിശ്ശേരി: സർവ്വെയും, ഭൂരേഖയും വകുപ്പ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടും, പൂർണ്ണ ജനപങ്കാളിത്തത്തോടും കൂടി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ചാലിശ്ശേരി വില്ലേജിൽ ഡിജിറ്റൽ റീസർവ്വെ പ്രവർത്തനം ആരംഭിച്ചു.
റീസർവ്വേ പ്രവർത്തനങ്ങൾക്കായി സർവ്വെ ഉദ്യോഗസ്ഥർ നിങ്ങളെ സമീപിക്കുമ്പോൾ വസ്‌തുവിൻ്റെ ആധാരം / നികുതി അടച്ച രസീത് / മൊബൈൽ നമ്പർ / മൊബൈലിൽ വരുന്ന വെരിഫിക്കേഷൻ നമ്പർ എന്നിവ നൽകുകയും കൈവശ വസ്തുവിൻ്റെ അതിരുകൾ ഭൂമിയിൽ കൃത്യമായി കാണിച്ചു കൊടുത്തും, അതിർത്തികളിലെ കാടുവെട്ടി തെളിയിച്ചും, നിലവിൽ അതിർത്തി ഇല്ലാത്തവർ അതിരടയാളങ്ങൾ സ്ഥാപിച്ചും റീസർവ്വെ ജോലികളിൽ ഉദ്യോഗസ്ഥരോടൊപ്പം സഹകരിക്കണമെന്ന് വസ്‌തു ഉടമസ്ഥരോട് അഭ്യർത്ഥിക്കുന്നതായി സർവേ സൂപ്രണ്ട് അറിയിച്ചു .
നിങ്ങളുടെ കൈവശ വസ്‌തുവിൻ്റെ നികുതി അടച്ച രസീത് താൽക്കാലികമാണെങ്കിൽ ആയത് വില്ലേജ് ഓഫീസിൽ പോയി സ്ഥിരം തണ്ടപേരാക്കി മാറ്റി എടുത്ത് സർവ്വെ ഉദ്യോഗസ്ഥർക്കു നൽകണം .