വടകര: കോഴിക്കോട് വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് മൂന്ന് സ്ത്രികളടക്കം നാലു പേർ മരിച്ചു. കാറിലുണ്ടായിരുന്ന പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജുജു എന്നിവരാണ്) മരിച്ചത്. വാനിലുണ്ടായിരുന്ന ഒമ്പതുപേർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പ്രധാന റോഡിലേക്ക് കാർ ഇറങ്ങവെ കർണാടക രജിസ്ട്രേഷൻ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ കുട്ടി ഉൾപ്പെടെ ആറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ.
മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റുമോർട്ടം നടത്തും.
Tags
കേരളം